സംയോജിത കാർഷിക ക്ലസ്റ്റർ ഉദ്ഘാടനം ചെയ്തു
1538193
Monday, March 31, 2025 1:54 AM IST
പടിയൂർ: കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ നടപ്പിലാക്കുന്ന സംയോജിത കർഷിക ക്ലസ്റ്റർ പദ്ധതിക്ക് പടിയൂരിൽ തുടക്കമായി. കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. പടിയൂർ-കല്യാട് പഞ്ചയത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
കൃഷി, മൃഗ സംരക്ഷണം, മൂല്യ വർധനം എന്നി മേഖലയിൽ വനിതാകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് മൂന്നു വർഷകാലാവധിയിൽ നടപ്പാക്കുക.
ബ്ലോക്ക് അടിസ്ഥാനത്തിൽ ജില്ലയിലെ നാലാമത്തെ ഫാർമിംഗ് ക്ലസ്റ്ററാണ് പടിയൂരിലേത്. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ പദ്ധതി വിശദീകരണം നടത്തി.
സിഡിഎസ് ചെയർപേഴ്സൺ അമ്പിളി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി. ഒ. ദീപ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.