മാലിന്യം തള്ളുന്നതിനിടെ യുവാവ് പിടിയിൽ
1538087
Sunday, March 30, 2025 7:55 AM IST
വളപട്ടണം: ഗുഡ്സ് ഓട്ടോയിലെത്തി പൊതുസ്ഥലത്ത് അറവ് മാലിന്യം തള്ളുന്നതിനിടെ ഒരാളെ വളപട്ടണം പോലീസ് പിടികൂടി. ചാലാട് സ്വദേശി വി.കെ. മുഹമ്മദ് ഇർഫാനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ മീൻകുന്ന് ഭാഗത്ത് പട്രോളിംഗ് നടത്തിവരവെയാണ് സംഭവം. പോലീസിനെ കണ്ടതോടെ പ്രതി വാഹനം എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചതോടെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് അറവ് മാലിന്യം കണ്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു.