ജില്ലയിലെ ആദ്യ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പയ്യന്നൂരിൽ പ്രവർത്തനമാരംഭിച്ചു
1537069
Thursday, March 27, 2025 7:37 AM IST
പയ്യന്നൂർ: മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി ആവിഷ്കരിച്ച ഡ്രൈവിംഗ് സ്കൂൾ പയ്യന്നൂരിൽ പ്രവർത്തനമാരംഭിച്ചു. ജില്ലയിലെ ആദ്യത്തെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളാണ് പയ്യന്നൂരിലേത്.
പയ്യന്നൂർ പെരുമ്പയിലെ കെഎസ്ആർട്ടിസി ഡിപ്പോയിൽ ടി.ഐ. മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി. ലളിത അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി നോർത്ത് സോണൽ ഓഫീസർ വി. മനോജ് കുമാർ, പയ്യന്നൂർ ഡിപ്പോയിലെ അസി. ഡിപ്പോ എൻജിനിയർ എ. സന്തോഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ടി.കെ. രാജേഷ്, കെ. ജയൻ, കെ.വി. സജിത്ത്, പയ്യന്നൂർ എടിഒ ആൽവിൻ ടി. സേവ്യർ, കൺട്രോളിംഗ് ഇൻസ്പക്ടർ (ജനറൽ) ബിജുമോൻ പിലാക്കൽ എന്നിവർ പ്രസംഗിച്ചു.