മാലിന്യമുക്തം നവകേരളം: ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന്
1537067
Thursday, March 27, 2025 7:37 AM IST
കണ്ണൂർ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന് നടക്കും. ജില്ലാതല പ്രഖ്യാപന പരിപാടി വിജയകരമാക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യ രക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, വിദ്യാല യങ്ങള്‍, അങ്കണവാടികള്‍, ടൗണുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ ഹരിത പദവി പ്രഖ്യാപനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജില്ലാതല പ്രഖ്യാപനം നടത്തുന്നത്. ഏപ്രില്‍ അഞ്ചിന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പ്രഖ്യാപന പരിപാടി സംഘടിപ്പിക്കുന്നത്.
മികച്ച ശുചിത്വ ഹരിത മാതൃകകളുടെ അവതരണം, വിവിധ അവാര്‍ഡുകളുടെ വിതരണം, പ്രഖ്യാപ നത്തിന്റെ സ്മാരകമായി പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആര്‍ട്ട് ഇന്സ്റ്റലേഷന് എന്നിവ പരിപാടി യുടെ ഭാഗമായി സംഘടിപ്പിക്കും.
കളക്ടറേറ്റില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന് പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ഹരിത കേരളം മിഷന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ശുചിത്വ മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലാകെയുള്ള 369 ടൗണുകളില്‍ 364 ടൗണുകളും ഇതിനകം ശുചിത്വ ടൗണ്‍ പദവി കൈവരിച്ചു. ജില്ലയിലെ 276 പൊതു ഇടങ്ങളും ഇതിനകം ശുചിത്വ ഇടങ്ങളായി പ്രഖ്യാപിച്ചു കഴിഞ്ഞു. 1474 വിദ്യാലയങ്ങളും 20.244 അയല്‍ക്കൂട്ടങ്ങളും 131 കലാലയങ്ങളും ഹരിത പദവി ഇതിനകം കൈവരി ച്ചിട്ടുണ്ട്.