പിലാത്തറയില്‍നിന്ന് ഏഴിമലയിലേക്ക് കുരിശിന്റെ വഴി നടത്തി
1537066
Thursday, March 27, 2025 7:37 AM IST
പയ്യന്നൂര്‍: പിലാത്തറയില്‍നിന്ന് ഏഴിമലയിലേക്ക് കാല്‍വരിയിലെ പീഡാസഹന സ്മരണകളുമായി കുരിശിന്റെ വഴി നടത്തി. പിലാത്തറ വ്യാകുലമാതാ പള്ളിയിൽ നിന്നാരംഭിച്ച കുരിശിന്റെ വഴി ഏഴിമല ലൂര്‍ദ്മാതാ തീര്‍ഥാടന കേന്ദ്രത്തിലാണ് സമാപിച്ചത്. രാവിലെ അഞ്ചരയോടെ പിലാത്തറ പള്ളിയില്‍നിന്ന് വികാരി ഫാ. ബെന്നി മണപ്പാട്ടിന്റെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി ആരംഭിച്ചത്.
ചെറിയ മരക്കുരിശുകളുമായി സഹവികാരി ഫാ. പ്രിന്‍സിനൊപ്പം ഇടവക വിശ്വാസികള്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ഏഴിലോട്, കുഞ്ഞിമംഗലം, പുതിയപുഴക്കര, കുന്നരുവഴിയാണ് കുരിശിന്റെ വഴി മിഷനറി വര്യനായ മൊന്തനാരിയച്ചന്റെ പാദസ്പര്‍ശമേറ്റ ഏഴിമലയിലേക്ക് എത്തിയത്. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഏഴിമല ഇടവക വികാരി ഫാ. ജസ്റ്റിന് എടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ബെന്നി മണപ്പാട്ടിന്റെ സമാപനാശിര്വാദത്തോടെയാണ് കുരിശിന്റെ വഴി സമാപിച്ചത്. തുടര്‍ന്ന് ലഘുഭക്ഷണ വിതരണവും നടന്നു.