ഓവുചാൽ മണ്ണിട്ട് മൂടി; നാട്ടുകാർ ജൽജീവൻ മിഷൻ പ്രവൃത്തി തടഞ്ഞു
1537065
Thursday, March 27, 2025 7:37 AM IST
കൊട്ടിയൂർ: ജലജീവ മിഷൻ പദ്ധതിയുടെ പൈപ്പിട്ട ശേഷം റോഡരികിലെ ഓവുചാൽ മണ്ണിട്ട് മൂടി. ഓവുചാൽ മൂടിയത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ജെസിബി ഉപയോഗിച്ച് നടത്തി വന്നിരുന്ന ജൽജീവൻ മിഷന്റെ പ്രവൃത്തി തടഞ്ഞു.
കൊട്ടിയൂർ പഞ്ചായത്തിലെ കോലാട്ടുകുന്ന് ഒറ്റപ്ലാവ് റോഡിലാണ് സംഭവം. ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ വേണ്ടി കുഴിച്ച കുഴിയിൽ മണ്ണിട്ട് മൂടിയതോടൊപ്പം സമീപത്തെ ഓവുചാല്‍ കൂടി മൂടിയതാണ് വിവാദമായത് . ഓവുചാല്‍ ഇല്ലാത്തതു കൊണ്ട് തന്നെ വേനൽ മഴയിൽ പെയ്ത മഴവെള്ളം മുഴുവൻ റോഡിലൂടെ പരന്നൊഴുകുന്ന സ്ഥിതിയായിരുന്നു. ഓവുചാൽ പുനസ്ഥാപിച്ച ശേഷം മാത്രം പൈപ്പിടൽ പ്രവർത്തി നടത്തിയാൽ മതിയെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.