ദേശീയ സെമിനാർ നടത്തി
1537064
Thursday, March 27, 2025 7:37 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജിലെ സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യം വെല്ലുവിളികളെ നേരിടലും അവസരങ്ങൾ തുറക്കലും എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തി. കോളജ് ബർസാർ ഫാ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടി.കെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കൊച്ചിയിലെ കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രം സീനിയർ സൈന്റിസ്റ്റ് ഡോ.കെ.കെ. പ്രജിത്ത് മുഖ്യപ്രഭാഷണം നടത്തി.സമുദ്ര ജൈവ വൈവിധ്യത്തിന്റെ സുപ്രധാന ഘടകമായ മറൈൻ മെഗാഫൗണയ്ക്ക് പരിസ്ഥിതിയിലുമുള്ള പങ്ക്, ഇവ നേരിടുന്ന ഭീഷണികൾ എന്നീ കാര്യങ്ങളിൽ ഡോ. പ്രജിത്ത് ക്ലാസെടുത്തു. മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ സുവോളജി വിഭാഗം മേധാവി ഡോ. സനു വി. ഫ്രാൻസിസ്, മറൈൻ ബയോളജിസ്റ് ഡോ. ലിജു തോമസ് എന്നിവർ പ്രഭാഷണം നടത്തി. സുവോളജി രണ്ടാം വർഷ പി.ജി വിദ്യാർഥികൾ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഫാ. മാർട്ടിൻ ജോസഫ്, സുവോളജി വിഭാഗം മേധാവി ഡോ.സിബി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.