ലഹരിവിരുദ്ധ റാലിയും കാന്പയിനും നടത്തി
1537063
Thursday, March 27, 2025 7:37 AM IST
അടക്കത്തോട്: ലഹരി ഉപയോഗത്തിൽ പെടാതെ വിദ്യാർഥികളെ സ്വയം പ്രാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണവും നടത്തി. പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു.
പേരാവൂർ എക്സൈസ് ഇസ്പെക്ടർ യേശുദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. ബ്ലോക്ക് മെംബർ മേരിക്കുട്ടി ജോൺസൺ ലഹരി വിരുദ്ധ സിഗ്നേച്ചർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്തംഗം ബിനു മാനുവൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യാധ്യാപകൻ ജോസഫ് സ്റ്റീഫൻ, പിടിഎ പ്രസിഡന്റ് ജയിംസ് അഗസ്റ്റിൻ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ എം.എം. റിജോയ്, എൽസീന ജയിംസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ലഹരി വിരുദ്ധ തെരുവ് നാടകവും, ഗാനവും, ഫ്ലാഷ് മോബും അവതരിപ്പിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ചേർന്ന് ലഹരി വിരുദ്ധ ചങ്ങലയും തീർത്തു.