മട്ടന്നൂർ നഗരസഭയ്ക്ക് 92 കോടിയുടെ ബജറ്റ്
1537062
Thursday, March 27, 2025 7:37 AM IST
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയ്ക്ക് 92,08,84,064 വരവും 84,95,41,500 രൂപ ചെലവും 7,13,42,564 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്. വൈസ് ചെയർപേഴ്സൺ ഒ.പ്രീത അവതരിപ്പിച്ച ബജറ്റിൽ സമഗ്ര ആരോഗ്യ പദ്ധതി, കുടിവെള്ള വിതരണം, റോഡുകളുടെ നവീകരണം, സ്റ്റേഡിയും നവീകരണം, പഴം, പച്ചക്കറി മാർക്കറ്റ് നിർമാണം, ടൂറിസം വികസനം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്നു.
പൂങ്ങോട്ടുംകാവ് ടൂറിസം കേന്ദ്രം വികസനത്തിന് 20 ലക്ഷവും ടാക്സ് പ്ലസ് പ്ലാൻ പ്ലസിന് 10 ലക്ഷം, പ്രാദേശിക കളിക്കളങ്ങൾക്ക് 7.5 ലക്ഷം, കുടിവെള്ള വിതരണത്തിന് 21 ലക്ഷവുംകളരി പരിശീലനത്തിന്1.2 ലക്ഷവും, ലഹരി വിരുദ്ധ ക്യാമ്പയിന് 5.45 ലക്ഷവുംതെങ്ങ് കൃഷി പ്രോത്സാഹനത്തിന് അഞ്ചു ലക്ഷവും, വന്യമൃഗശല്യം തടയാൻ 10 ലക്ഷവും വകയിരുത്തി. ലൈഫ് ഭവന പദ്ധതിക്ക് 1.10 കോടിയും നീക്കിവച്ചിട്ടുണ്ട്. ബജറ്റവതരണത്തിന് നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് അധ്യക്ഷത വഹിച്ചു.