ഡെന്റൽ ഒപി യൂണിറ്റ് പ്രവർത്തനം തുടങ്ങി
1537061
Thursday, March 27, 2025 7:37 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് വാർഷിക പദ്ധതിയിലും, 2018-19 വർഷത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിന് പഞ്ചായത്തിന് ലഭിച്ച ആർദ്രം പുരസ്കാര തുകയും വകയിരുത്തി നിർമിച്ച ഡെന്റൽ ഒപി ക്ലിനിക് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അധ്യക്ഷത വഹിച്ചു.
അങ്ങാടിക്കടവ് ഇടവക വികാരി ഫാ. ഫ്രാൻസിസ് റാത്തപ്പിള്ളില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേരി റെജി, ജോളി, അഡ്വ. ഷീജ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു .