ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; കോൺഗ്രസ് പഞ്ചായത്ത് ഓഫീസ് ധർണ നടത്തി
1537060
Thursday, March 27, 2025 7:37 AM IST
ഇരിട്ടി: ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നാവിശ്യപ്പെട്ടും സമരം നടത്തുന്ന ആശാ വർക്കർമാരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും കോൺഗ്രസ് പഞ്ചായത്ത് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി.
പായം,വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഹീസ് കണിയറക്കൽ അധ്യക്ഷത വഹിച്ചു.
ആറളം കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉദ്ഘാടനം ചെയ്തു. ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. അയ്യൻ കുന്ന് - കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് ഓഫീസിൽ നടത്തിയ ധർണ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മനോജ് . എം. കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
പുതിയതെരു: ചിറക്കൽ, ചിറക്കൽ നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണനടത്തി. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കൂവേരി ഉദ്ഘാടനം ചെയ്തു. ചിറക്കൽ മണ്ഡലം പ്രസിഡന്റ് യു. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. ബാലകൃഷ്ണൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.ഒ.ചന്ദ്രമോഹനൻ, കെ. ബാബു, പാറയിൽ ശ്രീരതി എന്നിവർ പ്രസംഗിച്ചു.
കേളകം: കേളകം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെപിസിസി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ വർഗീസ് ജോസഫ് നടപ്പുറം, അലക്സാണ്ടർ കുഴിമണ്ണിൽ, ജോയി വേളുപുഴ, എം.ജി.ജോസഫ്, സ്റ്റാനി സെബാസ്റ്റ്യൻ, വിൽസൺ കൊച്ചുപുരയ്ക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.