അണ്ടർ വാട്ടർ ഫിഷ് ടണൽ എക്സിബിഷൻ: സംഘാടക സമിതി രൂപീകരിച്ചു
1537059
Thursday, March 27, 2025 7:37 AM IST
ഇരിട്ടി: കത്തോലിക്ക കോൺഗ്രസും എ.വി. അമ്യൂസ്മെന്റ് കർണാടകയും സംയുക്തമായി 30 മുതൽ ഒരു മാസക്കാലം സംഘടിപ്പിക്കുന്ന അണ്ടർ വാട്ടർ ഫിഷ് ടണൽ എക്സിബിഷന്റെ സംഘാടക സമിതി രൂപീകരണ യോഗം തന്തോട് പള്ളിയിൽ നടന്നു.യോഗം നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് നെല്ലിക്കാംപൊയിൽ മേഖല ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ അധ്യക്ഷത വഹിച്ചു.
പയഞ്ചേരിമുക്കിൽ തവക്കൽ കോപ്ലക്സിനോട് ചേർന്ന മൈതാനിയിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പ്രദർശനത്തിന്റെ ഉദ്ഘാടനം നടക്കും. അണ്ടർ വാട്ടർ ഫിഷ് ടണൽ, ലൈവ് മെർമെയ്ഡ് ഷോ, മത്സ്യകന്യക, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, വിവിധയിനം റൈഡുകൾ, വ്യത്യസ്തങ്ങളായ സ്റ്റാളുകൾ എന്നിവ എക്സിബിഷന്റെ പ്രധാന ആകർഷണമായിരിക്കും.
ഇരിട്ടി മേഖലയിലെ മണിക്കടവ്, എടൂർ, കുന്നോത്ത്, നെല്ലിക്കംപൊയിൽ, പേരാവൂർ, ചെമ്പേരി, പൈസക്കരി മേഖലാ പ്രസിഡന്റുമാർ ഉൾപ്പെടെ തോമസ് വർഗീസ് ചെയർമാനായുള്ള 101 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. എ,വി അമ്യൂസ്മെന്റ് പ്രതിനിധി സനൂപ് മാത്യുവാണ് കൺവീനർ, പി.കെ. പ്രവീണിനെ ട്രഷററായും തെരഞ്ഞെടുത്തു.
സംഘാടക സമിതി രൂപീകരണയോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ബെന്നി പുതിയമ്പുറം, ബെന്നിച്ചൻ മഠത്തിനകം, സുരേഷ് ജോർജ്, അഡ്വ. ബിജു ഒറ്റപ്ലാക്കൽ, ജോസ് പുത്തൻപുര, ജോർജ് കാനാട്ട്, മാത്യു വള്ളം കൊട്ട്, ബെന്നി ജോൺ, സ്കറിയ വലിയമറ്റം എന്നിവർ പ്രസംഗിച്ചു.