വൃത്തി 2025 -ദി ക്ലീന്‍ കേരള കോണ്‍ക്ലേവ്: മാധ്യമ ശില്പശാല നടത്തി
1537058
Thursday, March 27, 2025 7:37 AM IST
കണ്ണൂര്‍: ജില്ലാ ശുചിത്വ മിഷന്റെ വൃത്തി 2025 -ദി ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമ ശില്പശാല നടത്തി. കേരള പത്ര പ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് ഹോട്ടല്‍ റെയിന്‍ബോ സ്യൂട്സില്‍ സംഘടിപ്പിച്ച പരിപാടി കണ്ണൂര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ടി.ജെ. അരുണ്‍ ഉദ്ഘാടനം ചെയ്തു.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിയമവശങ്ങളും എന്ന വിഷയത്തില്‍ റിട്ട. ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്. അജയകുമാര്‍ ക്ലാസെടുത്തു. ജില്ലയുടെ നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുകളും ശുചിത്വമിഷന് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍ അവതരിപ്പിച്ചു.
ഹരിത കേരളം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍ മുഖ്യാതിഥിയായിരുന്നു. കെയുഡബ്ല്യൂജെ പ്രസിഡന്റ് സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കബീര്‍ കണ്ണാടിപറമ്പ്, സുനില്‍ ദത്തന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.