‘മലയോര മേഖലയിലെ മാറുന്ന ഭക്ഷണരീതിയും ജീവിതശൈലി രോഗങ്ങളും' ശില്പശാല സംഘടിപ്പിച്ചു
1537056
Thursday, March 27, 2025 7:19 AM IST
നെല്ലിക്കുറ്റി: സമഗ്ര ശിക്ഷ കേരളം ഇരിക്കൂർ ബിആർസി, നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ, കുടിയാന്മല ഫാത്തിമ യുപി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇക്കോ സിസ്റ്റം പ്രോജക്ടിന്റെ ഭാഗമായ 'മലയോര മേഖലയിലെ മാറുന്ന ഭക്ഷണരീതിയും ജീവിതശൈലി രോഗങ്ങളും' എന്ന വിഷയത്തിൽ ശില്പശാലയും ലഘുലേഖ പ്രകാശനവും നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ നടന്നു.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം ആമുഖ പ്രഭാഷണവും സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഓഫീസർ ഡോ. പി.കെ. സബിത്ത് പദ്ധതി വിശദീകരണവും നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈല ജോയ്, സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ, പഞ്ചായത്ത് മെംബർ റോയി ഏബ്രഹാം, സ്കൂൾ പിടിഎ പ്രസിഡന്റ് ലൈസൺ മാവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് ജൂണി ജൂബി, ടോമി ചാമക്കാല, എ.ആർ. ശരണ്യ എന്നിവർ പ്രസംഗിച്ചു. സിആർസി കോ-ഓർഡിനേറ്റർമാരായ വി.പി. വിപിന, ടി.പി. അനുഷിമ, ടി.ഒ. നിമിഷ എന്നിവർ നേതൃത്വം നൽകി.
പ്രോജക്ടിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സ്കൂളിന്റെ സമീപമുള്ള കടകളിലും വീടുകളിലും ലഘുലേഖ പ്രചാരണവും നടന്നു.
പ്രോജക്ടിന്റെ ഭാഗമായി എട്ട് തരം കിഴങ്ങുവർഗങ്ങൾ ഉപയോഗിച്ച് വിദ്യാർഥികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ തയാറാക്കിയ പുഴുക്കും മുളക് ചമ്മന്തിയും മാങ്ങ അച്ചാറും വെല്ലമിട്ടുണ്ടാക്കിയ നാടൻ കടുംകാപ്പിയും എല്ലാവർക്കും സമകാലിക ഭക്ഷണ സമ്പ്രദായത്തിൽ നിന്ന് വ്യത്യസ്ത അനുഭവമായി.