ലഹരിക്കെതിരേ വിദ്യാർഥികൾ കൈയൊപ്പിട്ടു
1537053
Thursday, March 27, 2025 7:19 AM IST
ചെറുപുഴ: പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷ അവസാനിച്ച ഇന്നലെ വിവിധ പരിപാടികളോടെ ജാഗ്രതാ ദിനം ആചരിച്ചു. ലഹരിക്കെതിരെ വിദ്യാർഥികൾ പ്രതിജ്ഞയെടുത്ത് കൈയൊപ്പിട്ടു. പിടിഎ പ്രസിഡന്റ് കെ.സി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ കെ.ഐ. ശങ്കരൻ അധ്യക്ഷത വഹിച്ചു. കുട്ടികളും രക്ഷിതാക്കളും ഒത്തു ചേർന്ന് എസ്പിസിയുടെ തേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
എസ്പിസി സൂപ്പർ സീനിയർ കേഡറ്റ് കെ.എൽ. അനാമിക പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പുശേഖരണം നടത്തി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്പിസി പയനിയർ കേഡറ്റുകൾക്കുള്ള സർട്ടിഫിക്കററുകൾ വിതരണം ചെയ്തു. മധുരപലഹാരം വിതരണവും നടന്നു. മദർ പിടിഎ പ്രസിഡന്റ് ലീന അഭിലാഷ്, അധ്യാപകരായ സുനീഷ് ജോർജ്ജ്, ജിൻസി തോമസ്, കെ. അനിത എന്നിവർ പ്രസംഗിച്ചു.