കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്തു
1537052
Thursday, March 27, 2025 7:19 AM IST
പെരുമ്പടവ്:എരമം കുറ്റൂർ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കേര ഗ്രാമം പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തു.
കുറ്റൂർ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അധ്യക്ഷത വഹിച്ചു.
സീമ സഹദേവൻ പദ്ധതി വിശദീകരിച്ചു. ടി കൃഷ്ണ പ്രസാദ്, ടി.കെ രാജൻ, കെ സരിത, എം.കെ.കരുണാകരൻ, കെ.പി. രമേശൻ, പി.പി.വിജയൻ, സി.വി.ബാലകൃഷ്ണൻ, പി.വി.കമലാക്ഷൻ, ടി.തമ്പാൻ എന്നിവർ പ്രസംഗിച്ചു.