ആലക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി രൂപീകരിച്ചു
1537051
Thursday, March 27, 2025 7:19 AM IST
ആലക്കോട്: സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം ആലക്കോട് സബ്- രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി രൂപീകരിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത, പഞ്ചായത്ത് അംഗങ്ങളായ കെ.പി. സാബു, പി.ആർ. നിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എൻ. ചന്ദ്രൻ, ജോൺസൺ ചിറവയൽ, സി.പി. സോമശേഖരൻ, ബിജു പുതുക്കള്ളിൽ, വി.വി. അബ്ദുള്ള, റെനീഷ് മാത്യു. ഡെന്നീസ് വാഴപ്പള്ളിൽ, ജോൺസൺ മഞ്ഞക്കുന്നേൽ, ആധാരം എഴുത്ത് അസോസിയേഷൻ പ്രതിനിധികളായ ലാലു കുന്നപ്പള്ളി, എ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.
സജീവ് ജോസഫ് എംഎൽഎ ചെയർമാനും സബ്-രജിസ്ട്രാർ പ്രകാശൻ കൺവീനറുമായാണു ജനകീയ സമിതി രൂപീകരിച്ചത്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേർന്ന് മോണിറ്ററിംഗ് നടത്തണമെന്നാണു സർക്കാർ നിർദേശം. എംഎൽഎ, സബ് രജിസ്ട്രാർ, സബ് രജിസ്ട്രാർ ഓഫീസ് പരിധിയിലെ തദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വാർഡ് അംഗം, ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗം, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, ആധാരമെഴുത്ത് പ്രതിനിധി, പട്ടികവിഭാഗം പ്രതിനിധി, സർക്കാർ നോമിനേറ്റ് ചെയ്യുന്ന പ്രതിനിധി എന്നിവർ ജനകീയ സമിതിയിൽ അംഗങ്ങളാണ്.