ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം: ധർണ നടത്തി
1537050
Thursday, March 27, 2025 7:19 AM IST
ചെറുപുഴ: സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്ത് ഓഫീസ് ധർണ നടത്തി. ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ചെറുപുഴ മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന നേതാവ് വി. കൃഷ്ണൻ, ഡിസിസി നിർവാഹക സമിതിയംഗങ്ങളായ എ. ബാലകൃഷണൻ, കെ.കെ.സുരേഷ് കുമാർ, കാവാലം തങ്കച്ചൻ, പുളിങ്ങോം മണ്ഡലം പ്രസിഡന്റ് മനോജ് വടക്കേൽ, അങ്കണവാടി വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി രേഖാ ജേക്കബ്, തോമസ് കൈപ്പനാനിക്കൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി: ഏരുവേശി കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘടാനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, മുൻ പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ, ജോസഫ് കൊട്ടുകാപ്പള്ളിൽ, ജോയി കുഴിവേലിപ്പുറത്ത്, പൗളിൻ തോമസ്, മധു തൊട്ടിയിൽ, ഷൈല ജോയി, ടെസി ഇമ്മാനുവൽ, ജസ്റ്റിൻ തുളുമ്പൻമാക്കൽ, ജയശ്രീ ശ്രീധരൻ, ഷീജ ഷിബു, ജോൺസൺ പുലിയുറുമ്പിൽ, ഷിബു മാണി, മേരി ഫ്രാൻസീസ്, എന്നിവർ പ്രസംഗിച്ചു.