സുസ്ഥിര വികസനം ലക്ഷ്യമിട്ട് ശ്രീകണ്ഠപുരം നഗരസഭാ ബജറ്റ്
1536488
Wednesday, March 26, 2025 1:07 AM IST
ശ്രീകണ്ഠപുരം: നാടിന്റെ സുസ്ഥിര വികസനത്തിനും കൃഷി, മൃഗസംരക്ഷണ, ക്ഷീരമേഖലയ്ക്കും ഊന്നൽ നൽകി ശ്രീകണ്ഠപുരം നഗരസഭയുടെ ബജറ്റ്. 52,63, 83,555 രൂപ വരവും 45,05, 10,345 രൂപ ചെലവും 7,58, 73,210 രൂപ മെച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ കെ. ശിവദാസൻ അവതരിപ്പിച്ചു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി 11.47 കോടി, പൊതു ഗതാഗതം, ഊർജസംരക്ഷണം എന്നിവയ്ക്കായി എട്ടുകോടി, ശുചിത്വ മേഖലയ്ക്കായി 1.23 കോടി, പ്രാദേശിക സാമ്പത്തിക വികസന ത്തിനായി 1.83 കോടി, സാമൂഹ്യനീതിക്കായി ഒരു കോടി, ആരോഗ്യമേഖലയ്ക്കായി 95 ലക്ഷം, വിവിധ കുടിവെള്ള പദ്ധതികൾക്കായി 95 ലക്ഷം, പട്ടികജാതി പട്ടികവർഗ വികസനം ലക്ഷ്യമിട്ട് 55 ലക്ഷം, വിദ്യാഭ്യാസം കലാസംസ്കാരം എന്നിവയ്ക്കായി 50 ലക്ഷം, കൃഷി മൃഗസംരക്ഷണം ക്ഷീര വികസനം എന്നീ പദ്ധതികളിലേക്കായി 35 ലക്ഷം, മുൻസിപ്പൽ ജീവനക്കാർക്ക് ക്വാർട്ടേഴ്സ് പണിയുന്നതിനായി 30 ലക്ഷം രൂപ, ഹവിൽദാർ വിജയൻ സ്മാരക പാർക്കിനായി അഞ്ചു ലക്ഷം രൂപയും ബജറ്റി വകയിരുത്തിയിട്ടുണ്ട്.
നഗരസഭാധ്യക്ഷ ഡോ. കെ. വി.ഫിലോമിന അധ്യക്ഷയായിരുന്നു. പി.പി. ചാന്ദ്രാംഗദൻ, കെ.സി. ചാക്കോകൊന്നക്കൽ, കെ.വി. കുഞ്ഞിരാമൻ, നിഷിതാറഹ്മാൻ, ജോസഫീന വർഗീസ്, കെ.വി.ഗീത, ഷംന ജയരാജ്, വി.സി. രവീന്ദ്രൻ, ടി.ആർ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.