സിഡിഎസ് തലമുറ സംഗമം നടത്തി
1536487
Wednesday, March 26, 2025 1:07 AM IST
കാർത്തികപുരം: ലോക ഹാപ്പിനസ് ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ ഉദയഗിരി പഞ്ചായത്തിൽ സിഡിഎസ് തലമുറ സംഗമം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു. എ.ആർ. പ്രദീപ്, കെ.ടി. സുരേഷ് കുമാർ, എം.സി. ജനാർദനൻ, എം.എൻ. ബിന്ദു, മിനി ഉപ്പൻമാക്കൽ, സി.വി. വിജയൻ, എ.എൻ. തങ്കമ്മ, വിജയചന്ദ്രൻ, ബീന സുരേഷ് എന്നിവർ പ്രസംഗിച്ചു. ആദ്യകാല കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ, വിവിധ കലാപരിപാടികളും നടന്നു.