ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു
1536486
Wednesday, March 26, 2025 1:07 AM IST
ചെറുപുഴ: ചെറുപുഴ ബസ് സ്റ്റാന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്ന് ദിവസമായി ബസ് സ്റ്റാൻഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലായി നിർത്തിയിട്ട കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാർ ക്രെയിൻ ഉപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
തൃശൂർ സ്വദേശി രാരിഷ് എന്നയാളുടെ പേരിലുള്ളതാണ് കാർ. ചെറുപുഴ കുണ്ടംതടത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ജയ്മോൻ എന്നയാളാണ് കാർ ഉപേക്ഷിച്ചതെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ കാപ്പ കേസിലെ പ്രതിയാണ്. കാർ അനുവാദമില്ലാതെ ദിവസങ്ങളായി പാർക്ക് ചെയ്തതിന് പെനാൽറ്റി തുക അടക്കാനുണ്ട്. ഇതിന് പുറമെ ട്രാഫിക് ലംഘനത്തിന് ഉൾപ്പടെ ഏഴ് പെനാൽറ്റി കേസുമുണ്ട്. കാറുടമയെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്. ഇയാൾ നേരിട്ട് സ്റ്റേഷനിലെത്തി കാർ കൈപ്പറ്റുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.