പൈസക്കരി ഫൊറോന എമ്മാവൂസ് മീറ്റ് നടത്തി
1536485
Wednesday, March 26, 2025 1:07 AM IST
പൈസക്കരി: മേഖലയിലെ മുഴുവൻ ഇടവകകളിൽ നിന്നുമുള്ള കുടുംബ കൂട്ടായ്മ ഭാരവാഹികളു ടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും ഏകദിന ശില്പശാല 'എമ്മാവൂസ് മീറ്റ് ' പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.
ക്രിസ്തുവിന്റെ സ്നേഹത്തിൽ സ്വയം ജ്വലിച്ച് എമ്മാവൂസ് അനുഭവം സ്വന്തമാക്കി സമുദായത്തിനും സമൂഹത്തിനും വേണ്ടി ജാഗ്രതയും കരുതലും ഉള്ളവരായി പ്രവർത്തിക്കേണ്ടവരാണ് ക്രൈസ്തവ നേതൃത്വം എന്ന് അദ്ദേഹം ഓർമപ്പെടുത്തി.
പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ആമുഖ പ്രഭാഷണം നടത്തി. അതിരൂപത വൈസ് ചാൻസലർ ഫാ. സുബിൻ റാത്തപ്പള്ളി, ഡോ. എം.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.