തുരീയം സംഗീതോത്സവം തുടങ്ങി
1536482
Wednesday, March 26, 2025 1:06 AM IST
പയ്യന്നൂർ: പോത്തങ്കണ്ടം ആനന്ദഭവനം പയ്യന്നൂർ ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ 111 ദിവസങ്ങളിലായി നടത്തുന്ന ഇരുപതാമാത് തുരീയം സംഗീതോത്സവത്തിന് തുടക്കമായി. പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്തു.
സംഗീതത്തിന് പകരം വെക്കാൻ മറ്റൊന്നില്ലെന്നും സംസ്കാരം വളരുന്നത് സംഗീതത്തിലൂടെയായാണെന്നും ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു. കൈതപ്രം ദാമോദരൻ നമ്പൂതിരി, ലെഫ്റ്റനന്റ് ജനറൽ വിനോദ് നായനാർ, പയ്യന്നൂർ നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത എന്നിവർ സംസാരിച്ചു. ഒന്നാം ദിവസമായ ഇന്നലെ ഡോ.ടി.വി. ഗോപാലകൃഷ്ണന്റ- വായ്പാട്ട് അരങ്ങേറി. എസ്.വരദരാജൻ (വയലിൻ ), വിജയ് നടേശൻ (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) എന്നിവരാണ് പിന്നണിയിൽ പക്കമേളമൊരുക്കിയത്.
111 ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിൽ രാജ്യത്തെ പ്രമുഖ സംഗീത വിദ്വാൻമാരും കലാകാരൻമാരും പങ്കെടുക്കും. കഴിഞ്ഞ വർഷം 101 ദിവസമായിരുന്നു സംഗീതോത്സവം.