ഇരിട്ടി മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു
1536480
Wednesday, March 26, 2025 1:06 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ കണ്ണൂർ എൽഎസ്ജിഡി ഡയറക്ടർ ടി.ജെ. അരുൺ പ്രഖ്യാപനം നടത്തി. നഗരസഭാധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത അവാർഡുകളുടെ വിതരണം ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുനിൽകുമാർ നിർവഹിച്ചു. തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ഹരിതസേനയുടെ യൂണിഫോം, ശുചിത്വ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും നടന്നു.
വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സെക്രട്ടറി രാഗേഷ് പാലേരിവീട്ടിൽ, നഗരസഭശുചിത്വ അംബാസിഡർ വിദ്യ സുന്ദർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, വി. ശശി, എ.കെ. ഷൈജു, ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ എന്നിവർ പ്രസംഗിച്ചു.