ഓമ്നി വാൻ കടകളിലേക്ക് പാഞ്ഞുയറി രണ്ടുപേർക്ക് പരിക്ക്
1536479
Wednesday, March 26, 2025 1:06 AM IST
ഉളിക്കൽ: ഉളിക്കൽ ടൗണിൽ നിയന്ത്രണം വിട്ട ഓമ്നി വാൻ പച്ചക്കറി, ലോട്ടറി കടയിലേക്കു പാഞ്ഞുകയറി. അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റു.
പച്ചക്കറി കടയിൽ നിന്ന് സാധനം വാങ്ങുകയായിരുന്ന ഉളിക്കലിലെ ഹോട്ടൽ ജീവനക്കാരനും ഇതരസംസ്ഥാന തൊഴിലാളിയുമായ ലോകേന്ദ്രനാഥ റാണ (21), കാൽനടയാത്രക്കാരനായ ഉളിക്കൽ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ തലശേരി ചന്പാട് സ്വദേശി കെ.കെ.വിനീത് (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം.