കൊട്ടിയൂർ ഭവാനിക്കുന്നിൽ കാട്ടാന കൃഷി നശിപ്പിച്ചു
1536476
Wednesday, March 26, 2025 1:06 AM IST
കൊട്ടിയൂർ : കണ്ടപ്പുനം ഭവാനിക്കുന്നിലെ ജനവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു. തട്ടാപറമ്പിൽ സ്റ്റീഫന്റെ കൃഷിയിടത്തിലെ നാല് തെങ്ങുകൾ. കുലച്ചതും കുലയ്ക്കാത്തതുമായി വാഴകൾ, കൈതച്ചക്ക എന്നിവ നശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ ജനവാസ മേഖലയിൽ കയറിയ കാട്ടാന പുലർച്ചയാണ് കാടു കയറിയത്. പ്രദേശത്ത് രാത്രിയിൽ പെട്രോളിംഗ് നടത്തുമെന്ന് വനം വനംവകുപ്പ് അറിയിച്ചു. വന്യമൃഗങ്ങൾ കടന്നു വരാതിരിക്കാൻ തൂക്കു വൈദ്യുതി വേലി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തൂക്കുവേലി സ്ഥാപിക്കുമെന്നും പഞ്ചായത്തംഗം ബാബു കാരിവേലിൽ പറഞ്ഞു. കൊട്ടിയൂർ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്. വനം വകുപ്പിന്റെ ഫെൻസിംഗ് കാര്യക്ഷമല്ലാത്തതാണ് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.