ഡൗണ്‍ സിന്‍ഡ്രോം ഗെയിംസില്‍ പങ്കെടുത്ത കായിക താരങ്ങളെ ബിഎംഎച്ച് ആദരിച്ചു
1536474
Wednesday, March 26, 2025 1:06 AM IST
കണ്ണൂര്‍: കൊച്ചിയില്‍ നടന്ന ദേശീയ ഡൗണ്‍ സിന്‍ഡ്രോം ഗെയിംസില്‍ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ദോസ്ത് കണ്ണൂരിലെ അത്ലറ്റുകളെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ (ബിഎംഎച്ച്) ആദരിച്ചു. ആശുപത്രിയിലെ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സിഇഒ നിരൂപ് മുണ്ടയാടന്‍ അധ്യക്ഷത വഹിച്ചു.
കായികതാരങ്ങൾക്ക് കണ്ണൂര്‍ ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യൂട്ടേഴ്സ് സ്പോണ്സര് ചെയ്ത സമ്മാനങ്ങൾ സാമൂഹിക പ്രവര്ത്തകന് നജിമുദ്ദീന്‍ പിലാത്തറ വിതരണം ചെയ്തു. റിയൽ ആശുപത്രി മെഡിക്കല്‍ അഡ്വൈസർ ഡോ. ഇ. കെ. മുഹമ്മദ് അബ്ദുള്‍ നാസര്‍, എജിഎം ജി.എം.മനോജ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ചീഫ് ആൻഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സോയ ഗോപകുമാര്‍, ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. എൻ. ജിസ മെറിന് ജോയ്, ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ ബി.ആര്.പി ഉണ്ണിത്താന്, ഹോസ്പിറ്റല്‍ പിആർഒ കണ്ണന്, കണ്ണൂര്‍ ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ് പ്രസിഡന്റ്പ്രജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി ജീവനക്കാര്‍, അത്ലറ്റുകളുടെ കുടുംബാംഗങ്ങള്‍, കണ്ണൂര്‍ ഡൗണ്‍ സിന്‍ഡ്രോം ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.