ലഹരിക്കെതിരേ കർമസേനയുമായി കത്തോലിക്ക കോൺഗ്രസ്
1536472
Wednesday, March 26, 2025 1:06 AM IST
പയ്യാവൂർ: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കർമസേനയുമായി കത്തോ ലിക്കാ കോൺഗ്രസ് രംഗത്തിറങ്ങുന്നു. 30 ന് കർമസേനയുടെ നേതൃത്വത്തിൽ പള്ളി അങ്കണങ്ങളിലും കവലകളിലും ലഹരി ഉപയോഗത്തിനെതിരേ സദസും പ്രതിജ്ഞയും പൊതുയോഗങ്ങളും സംഘടി പ്പിക്കും. കർമസേനയുടെ പ്രവർത്തന വിജയത്തിനായി പോലീസിന്റെ സഹകരണവും തേടും. സ്കൂളുകൾ അടയ്ക്കുന്ന ദിവസം കർമസേനയുടെ നേതൃത്വത്തിൽ സ്കൂളുകൾക്കു മുന്നിൽ സേനാംഗങ്ങൾ കാവൽ നിൽക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി വ്യക്തമാക്കി. പൊതുസമൂഹം ഒന്നടങ്കം ഈ വിപത്തിനെതിരേ രംഗത്തുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഏപ്രിൽ 27 ന് പാലക്കാട് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് നൂറ്റിയേഴാം ജന്മദിന ആഘോഷത്തിൽ ഓരോ ഫൊറോനയിൽനിന്നും രണ്ടു ബസുകളിൽ വീതം പ്രാദേശിക നേതാക്കൾ പങ്കെടുക്കാൻ യോഗം തീരുമാനിച്ചു.
ജോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയാങ്കൽ, ഷിനോ പാറയ്ക്കൽ, ജയിംസ് ഇമ്മാനുവേൽ, സിബി ജാതികുളം, ജയ്സൺ അട്ടാറുമാക്കൽ, സാജു പടിഞ്ഞാറേട്ട്, ബേബി കോയിക്കൽ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, ബെന്നി തുളുമ്പുമ്മാക്കൽ, ജോർജ് പന്തമ്മാക്കൽ, ജോയ് പറമ്പിൽ, ജോസ് തൈപ്പറമ്പിൽ, ഷാജു പരവംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.