പ്രോ ലൈഫ് ദിനാഘോഷം നടത്തി
1536470
Wednesday, March 26, 2025 1:06 AM IST
തലശേരി: തലശേരി അതിരൂപതാതല പ്രോ ലൈഫ് ദിനാഘോഷം തലശേരി സന്ദേശ ഭവനിൽ നടന്നു. അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു.
പ്രോ ലൈഫ് അതിരൂപത പ്രസിഡന്റ് ലോറൻസ് കടിക്കാട്ട് അധ്യക്ഷത വഹിച്ചു. മലബാർ റീജണൽ ഡയറക്ടർ ഫാ. ജോസ് പെണ്ണാപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.
മനുഷ്യജീവന്റെ മൂല്യത്തെക്കുറിച്ചും പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും ഡോ. ഏബ്രാഹം ജേക്കബ് ക്ലാസെടുത്തു. റവ. ഡോ. ഫിലിപ്പ് കവിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം കൊടുത്തു.
റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ സമൂഹത്തിൽ ജീവന് ഭീഷണിയാവുന്ന വിധത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു.
അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് സ്വാഗതവും ആനിമേറ്റർ സിസ്റ്റർ സ്റ്റെല്ല എംഎസ്എംഐ നന്ദിയും പറഞ്ഞു. 19 ഫൊറോനകളിൽ നിന്നായി 120 തോളം പ്രതിനിധികൾ പങ്കെടുത്തു. പരിപാടികൾക്ക് അമല പ്രോ ലൈഫ് ടീം നേതൃത്വം നൽകി.