എൽഡിഎഫ് സത്യഗ്രഹം തുടങ്ങി
1536314
Tuesday, March 25, 2025 7:25 AM IST
കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ അഴിമതിയിൽ സമഗ്രാ ന്വേഷണം ആവശ്യപ്പെട്ട് കോർപറേഷന് മുന്നിൽ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ച് കോർപറേഷൻ ഭരണസമിതി തുടരുന്ന അഴിമതി ഭരണം അവസാനിപ്പിക്കുക, എൽഡിഎഫ് കൗൺസിലർമാരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിപിഐ ജില്ലാ എക്സി. അംഗം വെള്ളോറ രാജൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.പ്രകാശൻ, എം.അനിൽകുമാർ, കെ.പി. പ്രശാന്ത്, ജമാൽ സിറ്റി, എം. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.