സർവകലാശാല നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു
1536313
Tuesday, March 25, 2025 7:25 AM IST
കണ്ണൂർ: സ്വകാര്യ സർവകലാശാല, സർവകലാശാല നിയമ ഭേദഗതി എന്നീ ബില്ലുകൾക്കെതിരേ ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാ ശാല ആസ്ഥാനത്ത് സർവകലാശാല നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.
സർവകലാശാല നിയമ ഭേദഗതി ബിൽ സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നും സർവകലാശാലകളെ സിപിഎമ്മിന്റെ രാഷ്ട്രീയ വരുതിയിൽ ആക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് യുജിസി മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള ബില്ലിന്റെ പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി ജയൻ ചാലിൽ ആരോപിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് വി.ഒ. പ്രിയ, ജി.ആർ. ഗോകുൽ, ടി.പി. അശ്വതി എന്നിവർ പ്രസംഗിച്ചു.