വീട്ടിൽനിന്ന് നാടൻ തോക്കും തിരകളും പിടികൂടി; വീട്ടുകാരൻ അറസ്റ്റിൽ
1536311
Tuesday, March 25, 2025 7:25 AM IST
ഇരിട്ടി: വീട്ടിൽനിന്ന് ലൈസൻസില്ലാത്ത നാടൻ തോക്കും തിരകളും പിടികൂടി. വള്ളിത്തോട് നിരങ്ങൻചിറ്റയിൽ കല്ലൂരാൻ ജോസഫിന്റെ വീട്ടിൽ നിന്നുമാണ് ഒരു നാടൻ തോക്കും ഒൻപത് തിരകളും പോലീസ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ജോസഫിനെ (57) പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും കണ്ടെടുത്തത്.
പിടിച്ചെടുത്ത തോക്ക് നായാട്ടിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ഒരാഴ്ച മുന്പ് ആറളം ഫാമിൽ നാടൻ തോക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് തോക്ക് പിടികൂടിയത്. അറസ്റ്റിലായ ജോസഫിനെ കോടതി റിമാൻഡ് ചെയ്തു.