മണിക്കടവ് ഫൊറോനയിൽ എമ്മാവൂസ് മീറ്റ് നടത്തി
1536308
Tuesday, March 25, 2025 7:25 AM IST
മണിക്കടവ്: മണിക്കടവ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ കുടുംബകൂട്ടായ്മ നേതൃത്വത്തിന്റെയും സംഘടനാ പ്രസിഡന്റുമാരുടെയും സംയുക്ത സമ്മേളനം- എമ്മാവൂസ് മീറ്റ് അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.
അതിരൂപതാ ആവിഷ്കരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്ക്കിന്റെ പ്രാധാന്യത്തെയും സർക്കാർ സഹായം കുടുംബങ്ങളിൽ എത്തിക്കുന്നതിനെയും കുറിച്ച് അതിരൂപത വൈസ് ചാൻസലർ ഫാ. സുബിൻ റാത്തപ്പള്ളി ക്ലാസുകൾ നയിച്ചു. സമുദായ ശാക്തീകരണ വർഷത്തിൽ സംഘടനകളുടെ സജീവമായി സംഘടനാ പ്രവർത്തങ്ങളെക്കുറിച്ച് ചർച്ച നടത്തി. മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറെമുറി, അസി. വികാരി ഫാ. ജോസ്ബിൻ ഈറ്റക്കൽ, കോ-ഓർഡിനേറ്റർ ജോസ് പുഷ്പകുന്നേൽ എന്നിവർ പ്രസംഗിച്ചു .