ലഹരിക്ക് എതിരേ ജാഗ്രത വേണം: കത്തോലിക്ക കോൺഗ്രസ്
1536320
Tuesday, March 25, 2025 7:25 AM IST
തേർത്തല്ലി: യുവാക്കളുടെ ഇടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ പൊതുസമൂഹം ഉണർന്നു പ്രവൃത്തിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ ഡോ. ഫിലിപ്പ് കവിയിൽ ആവശ്യപ്പെട്ടു.
പെരിങ്ങാലയിൽ കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു അദ്ദേഹം. യോഗത്തിൽ ഫാ. മാത്യു കായമ്മാക്കൽ അധ്യക്ഷത വഹിച്ചു. ജെയിംസ് ഇമ്മാനുവേൽ, ഷാജൻ കടക്കുഴി, സാബു വടക്കെഞാലിപ്പറമ്പിൽ, തോമസ് അരീക്കതാഴെ, തങ്കച്ചൻ കൊച്ചുവീട്ടിൽ, സാജു കാരടിയിൽ, ജോസ് കൈതക്കളം എന്നിവർ പ്രസംഗിച്ചു.