പി.സി. ജയന്ത് ലാൽ അനുസ്മരണം
1536481
Wednesday, March 26, 2025 1:06 AM IST
കണ്ണൂർ: ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.സി. ജയന്ത് ലാലിന്റെ 30ാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ചിറക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. മമ്പറം ദിവാകരന് മുഖ്യപ്രഭാഷണം നടത്തി. കെ. പ്രമാദ്, ടി. ജയകൃഷ്ണന്, സുരേഷ് ബാബു എളയാവൂര്, സി.ടി. ഗിരിജ, കല്ലിക്കോടന്‍ രാഗേഷ്, കായക്കൂല്‍ രാഗേഷ്, വിഹാസ് അത്താഴക്കുന്ന്, പി.ഒ. ചന്ദ്രമോഹന്, കെ. മോഹനന്, വസന്ത് പള്ളിയാംമൂല എന്നിവര്‍ പ്രസംഗിച്ചു.
ടി.എം. സുരേന്ദ്രന്, നാവത്ത്, പുരുഷോത്തമന്, മനോജ് പുഞ്ചേന്, അനുരൂപ് പൂച്ചാലി, ഉഷാകുമാരി, അജയകുമാര്‍, ജയന്ത് ലാലിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.