ക്ഷയരോഗ ബോധവത്കരണം സംഘടിപ്പിച്ചു
1537048
Thursday, March 27, 2025 7:19 AM IST
മാതമംഗലം: ലോകക്ഷയ രോഗ ദിനാചരണത്തിന്റെ ഭാഗമായി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കക്കറ വായനശാലയിൽ ക്ഷയരോഗ ബോധവത്കരണ പരിപാടിയും സ്ക്രീനിംഗും നടത്തി.
ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കക്കറ വായനശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം പി. വീണ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി. ശശികുമാർ അധ്യക്ഷത വഹിച്ചു. ആശ പ്രവർത്തക കെ.കെ. പങ്കജവല്ലി, ഹെൽത്ത് ഇൻസ്പെക്ടർ വി.പി. ഗോവിന്ദൻ നമ്പൂതിരി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എസ്. പ്രിൻസ്, കെ.കെ. സജേഷ്, എസ്ടി പ്രൊമോട്ടർ ടി. രാജേന്ദ്രൻ, ടി.കെ. മഞ്ജുള എന്നിവർ പ്രസംഗിച്ചു.