മിനി ഹൈമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു
1535960
Monday, March 24, 2025 2:01 AM IST
ഇരിട്ടി: കെ. സുധാകരൻ എംപിയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അയ്യൻകുന്ന് പഞ്ചായത്തിലെ സെന്റ് ജൂഡ് നഗർ, ആനപ്പന്തി എഫ്ഡബ്ല്യൂസി സെന്റർ എന്നിവിടങ്ങളിൽ അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിസി തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ബെന്നി പുതിയാംമ്പുറം, ജോഷി കാഞ്ഞമല, ഷാജു ഇടശേരി, എം.കെ. വിനോദ്, ജോസഫ് കാനാട്ട് എന്നിവർ പ്രസംഗിച്ചു.