ബക്ഷി കപ്പ്: ഏഴിമല ഐഎൻഎ ചാമ്പ്യന്മാർ
1535941
Monday, March 24, 2025 2:01 AM IST
ഏഴിമല: ഏഴിമല നാവിക അക്കാദമിയിൽ ബക്ഷി കപ്പ് 2025ന്റെ ഭാഗമായി നടന്നുവന്ന മത്സരങ്ങളിൽ ആതിഥേയരായ ഏഴിമല ഇന്ത്യൻ നാവിക അക്കാദമി ഓവറോൾ ചാമ്പ്യന്മാർ. ഇന്ത്യയുടെ വിവിധ അക്കാദമികളിൽ നിന്നുള്ള നാനൂറോളം കേഡറ്റുകൾ മാറ്റുരച്ച അഞ്ചു ദിവസം നീണ്ടുനിന്ന മത്സരങ്ങളിലാണ് ഐഎൻഎ ജേതാക്കളായത്.
അക്കാദമികളുടെ കമാണ്ടന്റുകൾ, മുതിർന്ന ഓഫീസർമാർ, വിശിഷ്ഠാതിഥികൾ എന്നിവർ പങ്കെടുത്ത സമാപന ചടങ്ങിൽ ചെന്നൈ കമാണ്ടന്റ് ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി ലഫ്റ്റനന്റ് ജനറൽ മൈക്കൽ എ.ജെ. ഫെർണാണ്ടസ് ഐഎൻഎക്ക് ബക്ഷി കപ്പ് ട്രോഫി സമ്മാനിച്ചു. ചാമ്പ്യന്‍ഷിപ്പിൽ ഫുട്ബോള്‍, ബാസ്ക്കറ്റ്ബോള്‍, ക്രോസ് കണ്ട്രി, വോളിബോള്‍, ഹോക്കി, സ്ക്വാഷ്, ടെന്നിസ് എന്നീ മത്സരങ്ങളാണ് നടന്നത്.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി (ഡെറാഡൂണ്‍), എയര്‍ ഫോഴ്സ് അക്കാദമി (ദിണ്ഡിഗള്), നാഷണല്‍ ഡിഫന്‍സ് അക്കാദമി, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ഗയ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളും ആതിഥേയരായ ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ ടീമുകളുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.