കയ്റോസ് കെഎൽഎം രൂപതാസംഗമം നടത്തി
1516182
Friday, February 21, 2025 1:55 AM IST
കണ്ണൂർ: കയ്റോസ് കണ്ണൂരിന്റെ നേതൃത്വത്തിൽ കെഎൽഎം രൂപതാസംഗമവും വിവിധ തൊഴിൽ സംരംഭങ്ങളെക്കുറിച്ചുള്ള ക്ലാസുകളും നടത്തി. ബർണശേരി കയ്റോസ് ഹാളിൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഫൊറോന വികാരി ഫാ. ജോയ് പൈനാടത്ത് അധ്യക്ഷത വഹിച്ചു. കെഎൽഎമ്മും അസംഘടിത തൊഴിലാളികളും എന്ന വിഷയത്തിൽ കെഎൽഎം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ ക്ലാസെടുത്തു.
കണ്ണൂർ രൂപതയുടെ പുതിയ സംരംഭങ്ങളായ ലേബർ കോൺട്രാക്ട് സൊസൈറ്റി, ഫാം സ്പാർക്ക്, ജോബ് പോർട്ടൽ എന്നിവയെക്കുറിച്ച് കയ്റോസ് ഡയറക്ടർ ഫാ. ജോർജ് മാത്യു വിശദീകരിച്ചു. ഫൊറോന വികാരിമാരുടെ നേതൃത്വത്തിൽ ഓരോ ഇടവകകളിലെയും സാമൂഹ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സാമൂഹ്യ ശുശ്രൂഷ സമിതി കോ-ഓർഡിനേറ്റർമാരും വിവിധ വകുപ്പുകളിൽനിന്നും വിരമിച്ചവരും തമ്മിലുള്ള ചർച്ചയും നടന്നു. കയ്റോസ് ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ പ്രസംഗിച്ചു.