ശ്രേയസ് കാരുണ്യഭവനത്തിന്റെ താക്കോൽ ദാനം നടത്തി
1515739
Wednesday, February 19, 2025 7:39 AM IST
ചെറുപുഴ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് നിർധന കുടുംബങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന കാരുണ്യ ഭവനം പദ്ധതിയുടെ ഭാഗമായി ശ്രേയസ് ചെറുപുഴ യൂണിറ്റ് കമ്പല്ലൂർ കൊല്ലാടയിൽ നിർമിച്ച് നൽകിയ കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം നടന്നു. ഈസ്റ്റ് - എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനവും താക്കോൽദാനവും നിർവഹിച്ചു.
യൂണിറ്റ് ഡയറക്ടർ റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സിഡിഒ വിലാസിനി ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ആമുഖപ്രഭാഷണം പ്രഭാഷണം നടത്തി. സോൺ ഡയറക്ടർ ഫാ. ജോൺ കയത്തുങ്കൽ, മേഖലാ ഡയറക്ടർ റവ. ഡോ. സാമുവൽ പുതുപ്പാടി, ഫാ. മാത്യു പ്രവർത്തുംമലയിൽ, പഞ്ചായത്തംഗം പി. സതീദേവി, പഞ്ചായത്തംഗം സോണിയ വേലായുധൻ, വി.യു.പി. ശശി, നൗഷാദ് മദനി വാഴപ്പള്ളി, ശ്രേയസ് സോണൽ മാനേജർ സാജൻ വർഗീസ്, മേഖലാ കോ-ഓർഡിനേറ്റർമാരായ വി.വി. നളിക്ഷൻ, ഷാജി മാത്യു, റിന്റോ മാത്യു, ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ഷാജി തച്ചനാംകോട്ട്, രാജേശ്വരി എന്നിവർ പ്രസംഗിച്ചു.