കെഎസ്യു മാർച്ച് നടത്തി
1515733
Wednesday, February 19, 2025 7:39 AM IST
കണ്ണൂർ: വിദ്യാലയങ്ങളിൽ പരീക്ഷ ചോദ്യപേപ്പർ എല്ലാവർക്കും ലഭ്യമാക്കാൻ കഴിയാത്തതിലും ഇന്നലത്തെ ഇംഗ്ലീഷ് ചോദ്യ പേപ്പറിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയതിലും പ്രതിഷേധിച്ച് ഡിഡിഇ ഓഫീസിലേക്ക് കെഎസ്യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ മാർച്ച് കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്തു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ അർജുൻ കോറോം, രാഗേഷ് ബാലൻ, അക്ഷയ് മാട്ടൂൽ, അർജുൻ ചാലാട്, നവനീത് ഷാജി,വൈഷ്ണവ് കായലോട്, അഹമ്മദ് യാസീൻ, പ്രകീർത്ത് മുണ്ടേരി, ഡിയോൺ ആന്റണി എന്നിവർ പ്രസംഗിച്ചു.