എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ
1515246
Tuesday, February 18, 2025 2:16 AM IST
ചക്കരക്കൽ: ചക്കരക്കല്ലിൽ അഞ്ചരഗ്രാം എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. മുഴപ്പാല ആനേനിമൊട്ട സ്വദേശികളായ സാരംഗ് (19), അഖിൽ (28), മുഴപ്പാല കൂറേന്റെ പീടികയിലെ അമൃത്ലാൽ (23) എന്നിവരെയാണ് ചക്കരക്കൽ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞ ദിവസം ചക്കരക്കല്ലിൽ പിടിച്ചെടുത്ത എംഡിഎംഎ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് മുഴപ്പാല ബംഗ്ലാവ് മൊട്ടയിൽ ഇവർ പിടിയിലായത്. നിർത്താതെപോയ കാർ പിന്തുടർന്നാണ് എംഡിഎംഎയും പ്രതികളെയും പിടികൂടിയത്.