കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ പോക്സോ കേസിൽ അറസ്റ്റിൽ
1515840
Thursday, February 20, 2025 1:45 AM IST
ചക്കരക്കൽ: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ഇപ്പോൾ മൗവഞ്ചേരിയിൽ താമസക്കാരനുമായ കെ.എം. ബഷീറിനെയാണ് (50) ചക്കരക്കൽ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. മൗവഞ്ചേരിയിലെ ഇയാളുടെ വീടിനു സമീപത്തെ 12 വയസുള്ള കുട്ടിയെയാണ് പീഡിപ്പിച്ചത്.
2006ൽ കളമശേരിയിൽ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ കോടതി ശിക്ഷിച്ചയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ തടവ് അപ്പീലിൽ അഞ്ചുവർഷമായി കുറയ്ക്കുകയായിരുന്നു. ഈ കേസിൽ തടവ് അനുഭവിച്ച് പുറത്തിറങ്ങിയതാണ്.
കാസർഗോഡ് കളവുകേസിലും പ്രതിയാണ്. സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിൽ എസ്ഐ പ്രേമരാജൻ എഎസ്ഐ ഷാജി, സീനിയർ സിപിഒ അജയ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.