കാട്ടാന കൃഷി നശിപ്പിച്ചു
1515240
Tuesday, February 18, 2025 2:15 AM IST
ഇരിട്ടി: ആറളം ഫാം ബ്ലോക്ക് ഏട്ടിലെ 100 ഏക്കർ വരുന്ന മാതൃകൃഷി തോട്ടത്തിലെ കാട്ടാനകൾ വ്യാപകമായി നിഷിപ്പിച്ചു. സോളാർ വേലി തകർത്ത് കൃഷിയിടത്തിൽ എത്തിയ കാട്ടാനകൾ 70 വാഴകൾ,13 തെങ്ങുകൾ, 26 തെങ്ങിൻ തൈകൾ എന്നിവയാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി തോട്ടത്തിനുള്ളിൽ കയറിയ ആനകളെ ഏറെ പണിപ്പെട്ടാണ് സെക്യൂരിറ്റി ജീവനക്കാർ തുരത്തിയത്.
സോളാർ വേലി
തകർക്കുന്നത്
13 -ാം തവണ
കാട്ടാനകളുടെ താവളമായിരുന്ന ബ്ലോക്ക് ഏട്ടിലെ അണുങ്ങോട് മേഖല വെട്ടിത്തെളിച്ച് ഫെൻസിംഗ് ചെയ്ത ശേഷമാണ് 100 ഏക്കർ സ്ഥലത്ത് മാതൃ കൃഷിത്തോട്ടം ഉൾപ്പെടെ കൃഷി ആരംഭിക്കുന്നത്. കൃഷി സ്ഥലത്തിന് ചുറ്റും തീർത്തിരിക്കുന്നു സോളാർ തൂക്ക്വേലി തകർത്താണ് ആനകൾ ഉള്ളിൽ പ്രവേശിക്കുന്നത്. പതിമൂന്നാം തവണയാണ് ആനകൾ വേലി തകർത്ത് കൃഷിയിടത്തിൽ കയറി നാശനഷ്ടങ്ങൾ വരുത്തുന്നത്. ഫാമിനെ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതാണ് ഈ കൃഷിനാശം.
ഫാമിൽ നിന്നും ആനയെ തുരത്താനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഫാം അധികൃതർ വനംവകുപ്പിനോട് ആവശ്യപ്പെട്ടു . ഫാമിന്റെ കണക്ക് അനുസരിച്ച് 80 കോടി രൂപ വനം വകുപ്പ് നഷ്ടപരിഹാര ഇനത്തിൽ ഫാമിന് നൽകാനുണ്ട്. .