സഹകരണ മുന്നണിക്ക് വന്‍വിജയം
1515251
Tuesday, February 18, 2025 2:16 AM IST
തളിപ്പറമ്പ്: ടെമ്പിള്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വന്‍വിജയം.
മുഴുവന്‍ സീറ്റുകളിലും സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗം ഇ.വി ഉണ്ണികൃഷ്ണമാരാര്‍, ടി.വി ഉണ്ണികൃഷ്ണന്, പി.ഗോപിനാഥ്. പട്ടികജാതി / പട്ടിക വര്‍ഗം-ടി.പത്മനാഭന്, വനിത വിഭാഗം: സുനിത ഉണ്ണികൃഷ്ണന്, എം.ശ്രീദേവി.ഡെപ്പോസിറ്റ് വിഭാഗം പി.വി നാരായണ മാരാര്‍, യുവാക്കളെ പ്രതിനിധീകരിച്ച് കെ.വി അഭിലാഷ് എന്നിവരെ എതിരില്ലാതെ തെരെഞ്ഞെടുത്തു.ആദ്യ ഭരണസമിതി യോഗം ചേര്‍ന്ന് പി.ഗോപിനാഥിനെ പ്രസിഡന്റായും എം. ശ്രീദേവിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ഭരണസംവിധാനങ്ങളെ
ദുരുപയോഗം ചെയ്തു
തളിപ്പറമ്പ്: ടെംബിള്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പ് ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് അട്ടിമറിച്ചാണ് സിപിഎം അനുകൂലികളായ സഹകരണമുന്നണി പിടിച്ചെടുത്തതെന്ന് ക്ഷേത്രജീവന ഐക്യവേദി ചെയര്മാന് എ. പി. കെ വിനോദും, കണ്‍വീനര്‍ ഇ. അശോകനും ആരോപിച്ചു.
ക്ഷേത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രം അംഗത്വമുള്ള ഒരു സഹകരണ സ്ഥാപനത്തിന്റെ തെരെഞ്ഞെടുപ്പില്‍ ക്ഷേത്ര മേഖലയുമായി ബന്ധമില്ലാത്ത വ്യക്തികളാണ് വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ക്ഷേത്രമേ ല്ശാന്തിമാരടക്കമുള്ളവരുടെ വോട്ടുകള്‍ കള്ളവോട്ടായി ചെയ്തിട്ടുള്ളതെന്നും. രാഷ്ട്രീയ എതിരാളികളുടെ വോട്ടുകള്‍ മാത്രമല്ല തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് സംശയമുള്ള സിഐടിയു ക്കാരായവരുടെ വോട്ടുകളടക്കം കള്ളവോട്ടായി ചെയ്താണ് സിപിഎം സഹകരണജനാധിപത്യത്തെ അട്ടിമറിച്ചതെന്ന് ക്ഷേത്രജീവന ഐക്യവേദി നേതാക്കൾ പറഞ്ഞു.