"ഗദ്ദിക 2025' കലാപരിപാടികൾ സംഘടിപ്പിച്ചു
1514951
Monday, February 17, 2025 2:03 AM IST
ഇരിട്ടി: പായം കോണ്ടമ്പ്ര നഗറിൽ കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ "ഗദ്ദിക 2025' ഉന്നതി നിവാസികളുടെ കലാപരിപാടികൾ നടത്തി. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയ ബാബു അധ്യക്ഷത വഹിച്ചു.
ഇരട്ടി സർക്കിൾ ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ. പദ്മാവതി, ആറളം സർക്കിൾ ഇൻസ്പെക്ടർ ആൻഡ്രിക്ക് ഗോമിക്, ഇരിക്കൂർ എസ് ഐ ഷിബു, കെപിഒഎ ജില്ലാ സെക്രട്ടറി കെ.പി. അനീഷ്, കെ. രമേശൻ, ലമേഷ്, ശ്രീജയ, വിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.