ഇടത് സർക്കാർ നിർമാണ തൊഴിലാളികളെ പട്ടിണിക്കിടുന്നു: കൃഷ്ണൻ കോട്ടുമല
1514950
Monday, February 17, 2025 2:03 AM IST
കണ്ണൂർ: തൊഴിലാളി വർഗത്തിന്റെ ഉന്നമനവും അവകാശങ്ങളും സംബന്ധിച്ച് നാഴികക്ക് നാൽപത് വട്ടം പ്രസംഗിച്ചു നടക്കുന്നവർ സംസ്ഥാനം ഭരിക്കുമ്പോൾ നിർമാണ മേഖലയിലെ തൊഴിലാളികൾ പട്ടിണിപ്പാവങ്ങളായി മാറിയെന്ന് കേരള നിർമാണ മണൽ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല.
യുഡിഎഫ് ഭരണ കാലത്ത് കൃത്യമായി കൊടുത്തിരുന്ന നിർമാണ തൊഴിലാളി ക്ഷേമ പെൻഷൻ എൽഡിഎഫ് കുടിശികയായിക്കി. ഏതാണ്ട് 361100 പേരോളം വരുന്ന നിർമാണ തൊഴിലാളികൾക്ക് കൊടുക്കാനുള്ള 720 കോടിയോളം ക്ഷേമനിധി പെൻഷൻ എൽഡിഎഫ് സർക്കാർ കുടിയശികയായിക്കിയിരിക്കുകയാണെന്നും കൃഷ്ണൻ കോട്ടുമല പറഞ്ഞു. കേരള കൺസ്ട്രക്ഷൻ ആൻഡ് മണൽ വാരൽ തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഇപി സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കാരിച്ചി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. കുഞ്ഞിക്കണ്ണൻ, സി.എ. അജീർ, മാണിക്കര ഗോവിന്ദൻ കെ. കൃഷ്ണൻ, സി.വി. ഗോപിനാഥ്, കെ.പി. സലിം, കാഞ്ചന മാച്ചേരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ. കുഞ്ഞിക്കണ്ണൻ-സെക്രട്ടറി, കാരിച്ചി ശശീന്ദ്രൻ-പ്രസിഡന്റ്, കെ. ചിത്രാംഗദൻ-ജോയിന്റ് സെക്രട്ടറി, സി.പി. ഷംസുദ്ദീൻ, ടി.കെ. രാജീവൻ-വൈസ് പ്രസിഡന്റുമാർ, അനീസ് പടിക്കൽ-ട്രഷറർ.