എക്സൈസ് ഓഫീസുകളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു
1516175
Friday, February 21, 2025 1:55 AM IST
കൂത്തുപറമ്പ്: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ എക്സൈസ് ഓഫീസുകൾ മാലിന്യ മുക്തമാക്കുന്നതിന്റെ ജില്ലാതല പ്രഖ്യാപനം കൂത്തുപറമ്പ് എക്സൈസ് ഓഫീസിൽ നടന്നു. കെ.പി.മോഹനൻ എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു.
കൂത്തുപറനപ് മുനിസിപ്പൽ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ പ്രതിജ്ഞ ചൊല്ലികൊടുത്തു.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി പ്രനിൽകുമാർ, ജില്ല വിമുക്തി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി.കെ.സതീഷ് കുമാർ, കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ. വിജേഷ് എന്നിവർ പ്രസംഗിച്ചു.