കൃപേഷ്, ശരത് ലാൽ രക്തസാക്ഷി ദിനാചരണം നടത്തി
1515242
Tuesday, February 18, 2025 2:15 AM IST
ഇരിട്ടി: കൃപേഷ്, ശരത് ലാൽ രക്തസാക്ഷിത്വ ദിനത്തിൽ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ത സാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി ഇരിട്ടിയിൽ സ്മൃതി സന്ധ്യ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ ,കോൺഗ്രസ് ഇരിട്ടി മണ്ഡലം പ്രസിഡന്റ് സി.കെ. ശശിധരൻ, അഡ്വ. മനോജ് എം കണ്ടത്തിൽ, ഷാനിദ് പുന്നാട്, കെ.എസ്. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ: ഉളിക്കൽ ജവഹർ ഭവനിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഷാജു മാട്ടറ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ജോജോ പാലക്കുഴിയിൽ അധ്യക്ഷത വഹിച്ചു . ചടങ്ങിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ആൽബിൻ ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം ജനറൽ സെക്രട്ടറി ബിബിൻ കരിമ്പനയ്ക്കൽ , യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആൽബിൻ സണ്ണി എന്നിവർ പ്രസംഗിച്ചു .
മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മട്ടന്നൂർ കോൺഗ്രസ് ഭവനിൽ നടന്ന പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കൊളപ്പ അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ: കെഎസ്യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത്ത് ലാൽ - കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
കല്ല്യാട് സിബ്ഗ കോളജിൽ നടന്ന ചടങ്ങിൽ കെഎസ്യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അനുസ്മരണ പ്രഭാഷണം നടത്തി. കെ. മുഹമ്മദ് ഹാഫി, വി.വി.അജ്മൽ, എ.പി.അദ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.