കേരള ഫയര്‍ സര്‍വീസ് അസോസിയേഷൻ സമ്മേളനം: ഫുട്ബോള്‍ മത്സരം: തളിപ്പറമ്പ് യൂണിറ്റ് ജേതാക്കൾ
1515249
Tuesday, February 18, 2025 2:16 AM IST
തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ കണ്ണൂര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ കൂത്തുപറമ്പ് യൂണിറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായത്. തളിപ്പറമ്പ് കരീബിയന്‍സ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ബൈജു കോട്ടായി ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, കെഎഫ്എസ്എ കണ്ണൂര്‍ മേഖലാ സെക്രട്ടറി വി.കെ അഫ്സല്, മേഖലാ ട്രഷറര്‍ എ.സിനീഷ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. 23 ന് തലശേരി പാര്‍ക്കോ റെസിഡന്സിയില്ലാണ് മേഖലാ സമ്മേളനം. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.